Thursday, May 16, 2024
keralaNews

എന്താണ് ഫാസ് ടാഗ്? എങ്ങനെയാണ് ടോള്‍ പിരിക്കുന്നത്

എന്താണ് ഫാസ് ടാഗ്? എങ്ങനെയാണ് ടോള്‍ പിരിക്കുന്നത്

ഡിസംബര്‍ ഒന്നുമുതല്‍ ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെല്ലാംഫാസ് ടാഗ് സംവിധാനം നിര്‍ബന്ധമായും വേണം. ഫാസ്റ്റ് ടാഗിലൂടെയായിരിക്കും ഇനിയുള്ള ടോള്‍ പിരിവ്. ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഓട്ടമാറ്റിക്കായി അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ് ടാഗ്, എങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനം?

എന്താണ്ഫാസ് ടാഗ്

പ്രീപെയ്ഡ് ശൈലിയില്‍ ടോള്‍ബൂത്തുകളില്‍ പണമടയ്ക്കാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ്റ്റ്ടാഗ്. റേഡിയോ ഫ്രീക്കന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി) സാങ്കേതികവിദ്യയാണ് ഫാസ്റ്റ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം.

ആര്‍എഫ്ഐഡി റീഡര്‍ വഴി വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്റ്റ്ടാഗിനെ നിര്‍ണയിച്ച് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനായി ഫാസ്റ്റ്ടാഗ് അക്കൗണ്ടില്‍ മുന്‍കൂട്ടി പണം നിക്ഷേപിക്കണം. സമയ ലാഭം,ഇന്ധന ലാഭം , കടലാസ് രഹിത പേയ്മെന്റ് എന്നിവ ഇത് വഴി ലഭ്യമാകുന്നു. രാജ്യത്തെ ഏത് ടോള്‍പ്ലാസകളിലും ടോള്‍ പിരിവിന് ഉപയോഗിക്കാവുന്ന ഏകീകൃത സംവിധാനമാണ് ഫാസ്റ്റ്ടാഗിലൂടെ ദേശീയപാത അതോറിറ്റി നടപ്പിലാക്കുന്നത്.

ഫാസ് ടാഗിന്റ നേട്ടങ്ങള്‍

ടോള്‍ നല്‍കുന്നതിനായി വാഹനങ്ങളുടെ കാത്തുനില്‍പ്പ് ഒഴിവാക്കാമെന്നുള്ളതാണ് പ്രധാന നേട്ടം. വാഹനം നിറുത്താതെ തന്നെ കുറഞ്ഞ സമയത്തിനുള്ളില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്നതുകൊണ്ട് സമയലാഭവും ഇന്ധനലാഭവും ഉണ്ട്. അമിത ചാര്‍ജ് നല്‍കേണ്ടതില്ല. ഓണ്‍ലൈന്‍ സേവനം വഴിയുള്ള ഇടപാട് ആയതിനാല്‍ പണം കയ്യില്‍ കരുതേണ്ടതില്ല.

10 മിനിറ്റിനുള്ളില്‍ ഫാസ് ടാഗ് ഇപ്പോള്‍ എരുമേലി അറഫ സി എസ് സി-യിലുടെയും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക…

അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സംരംഭം)
മസ്ജിദ് ബസാര്‍, എരുമേലി
04828 210005
9495487914