Friday, May 17, 2024
keralaNews

ദിലീപിനെ ചോദ്യം ചെയ്യല്‍ ആദ്യം ഒറ്റയ്ക്ക് മറ്റു പ്രതികള്‍ ഒപ്പമില്ല

ദിലീപിനെ ചോദ്യം ചെയ്യുന്നത് ആദ്യം ഒറ്റയ്ക്കായിരിക്കും. മറ്റു പ്രതികളെ ഒപ്പമിരുത്തില്ല. ബാലചന്ദ്രകുമാറിന്റെ മൊഴി വായിച്ചുകേള്‍പ്പിക്കും. ഡിജിറ്റല്‍ തെളിവുകള്‍ കേന്ദ്രീകരിച്ചും ചോദ്യമുണ്ടാകും. ദിലീപ് ഉള്‍പ്പെടെ അഞ്ചു പ്രതികളെയാണ് ഇന്ന് ചോദ്യം ചെയ്യുന്നത്. രാത്രി എട്ടുവരെ ചോദ്യംചെയ്യാമെന്നാണ് ഹൈക്കോടതി ഉത്തരവ്. വധഗൂഢാലോചനക്കേസില്‍ ചൊവ്വ വരെ ചോദ്യം ചെയ്യാനാണ് അനുമതി. കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജും പ്രതികളാണ്. ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുപ്രതികള്‍.