Sunday, May 5, 2024
Agriculture

ഗ്രോബാഗിലെങ്ങനെ ബീറ്റ്‌റൂട്ട് കൃഷി ചെയ്യാം.

ശീതക്കാല പച്ചക്കറിയാണ് ബീറ്ററൂട്ട്. അതിന്റെ നിറം കൊണ്ടും പോഷക പ്രാധാന്യം കൊണ്ടും പ്രസിദ്ധമാണ്.ഇത് ചട്ടിയിലും ഗ്രോബാഗിലും മട്ടുപ്പാവിലും വളര്‍ത്താവുന്നതാണ്. വിപണിയില്‍ വരുന്ന പച്ചക്കറികളില്‍ നല്ലൊരളവും കീടനാശിനി ഉപയോഗിക്കന്നവയാണ്. ഇതിന്റെ കിഴങ്ങ് മാത്രമല്ല, ഇലയും ഭക്ഷ്യയോഗ്യമാണ്.

എങ്ങനെ കൃഷി ചെയ്യാമെന്ന് നോക്കാം.

നല്ല ഇളക്കമുള്ള മണ്ണാണ് ബീറ്റ്റൂട്ട് കൃഷി ചെയ്യാന്‍ ആവശ്യം.വിത്ത് നേരിട്ട് പാകിയാണ് ബീറ്റ്റൂട്ട് കൃഷി ചെയ്യുന്നത്. സെപ്തംബര്‍ മുതല്‍ ജനുവരി വരെയാണ് അനുയോജ്യമായ സമയം. നല്ല ഈര്‍പ്പമുള്ള മണ്ണായിരിക്കണം. വിത്തുകള്‍ പാകുന്നതിന് 10-30 മിനിറ്റ് മുമ്പ് വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കണം. ഒരു സെന്റ് കൃഷിക്ക് ഏകദേശം 30 ഗ്രാം വിത്ത് വേണ്ടിവരും. പൊടിമണ്ണാക്കിയ സ്ഥലത്താണ് വിത്ത് പാകേണ്ടത്.

വിത്ത് പാകാം. ചുരുങ്ങിയത് ഒരടിയെങ്കിലും വ്യാസമുള്ള പ്ലാസ്റ്റിക് കവറിലോ ചട്ടികളിലോ വിത്ത് പാകണം. ബീറ്റ്റൂട്ട് മട്ടുപ്പാവിലും വീട്ടുമുറ്റത്തും കൃഷി ചെയ്യാം. വിത്ത് പാകിയ ശേഷം ഉണങ്ങിയ ചാണകപ്പൊടി അടിവളമായി ഉപയോഗിക്കാവുന്നതാണ്.ചെടികള്‍ വളരുന്നതോടെ കള നീക്കം ചെയ്യുക, മണ്ണ് കൂട്ടിക്കൊടുക്കുക, മേല്‍വളം നല്‍കുക തുടങ്ങി പരിപാലനപ്രവര്‍ത്തനങ്ങള്‍ നടത്തണം. വിത്തിട്ട് രണ്ടരമാസമാകുന്നതോടെ വിളവെടുക്കാം