Thursday, March 28, 2024
Agriculturekerala

കാബേജ് കൃഷിയും ,കീട ബാധയും പ്രതിവിധിയും

കാബേജ് ഒരു ശീതകാല വിളയാണ്. കാബേജ് ഹെഡ് (ഇതാണ് കാബേജ് ആകുന്നത്) വിരിയാന്‍ തണുപ്പ് ആവശ്യം ആണ്.
 നടീല്‍ രീതി
ഒരു ചെറിയ കുഴിയെടുത്തു അതില്‍ കുറച്ചു എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി ഇവ ഇട്ടു കുഴി മൂടി കാബേജ് തൈകള്‍ നടുക. ആദ്യത്തെ കുറച്ചു ദിവസം തണല്‍ കൊടുക്കുക. ദിവസവും മിതമായ നിരക്കില്‍ നനക്കുക. രണ്ടാഴ്ച ഇടവിട്ട് ഉണങ്ങിയ ചാണകപ്പൊടി ഇട്ടു കൊണ്ട് മണ്ണ് കയറ്റി കൊടുക്കുക. കടല പിണ്ണാക്ക് പുളിപ്പിച്ചത്, ഫിഷ് അമിനോ ആസിഡ് തുടങ്ങിയ ദ്രാവക രൂപത്തിലുള്ള വളം മാത്രം നല്‍കുക.

കീട ബാധയും പ്രതിവിധിയും
തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് രണ്ടാഴ്ച കൂടുമ്പോള്‍ വിതറുക. ഇലതീനി പുഴുക്കളെ അകറ്റാന്‍ കാന്താരി മുളക് ലായനി നേര്‍പ്പിച്ചു സ്‌പ്രേ ചെയ്യുക. സ്യുടോമോണാസ് രണ്ടാഴ്ച കൊടുമ്പോള്‍ ഇരുപതു ശതമാനം വീര്യത്തില്‍ ഒഴിച്ച് കൊടുക്കുന്നത് കട ചീയല്‍ , അഴുകല്‍ രോഗങ്ങളെ പ്രതിരോധിക്കും.

Leave a Reply