Monday, May 6, 2024
indiaNewsSports

ഗുസ്തി: ദീപക് പുനിയയ്ക്ക് തോല്‍വി

ഒളിമ്പിക്സ് ഗുസ്തിയില്‍ പുരുഷന്മാരുടെ 86 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ദീപക് പുനിയയ്ക്ക് സെമിയില്‍ തോല്‍വി. അമേരിക്കയുടെ ഡേവിഡ് ടെയ്ലറോട് 10-0നാണ് തോല്‍വി. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ദീപകിനെ ടെയ്ലര്‍ 10 പോയിന്റുകള്‍ക്ക് പിന്നിലാക്കിയിരുന്നു. ദീപകിന് ഇനി വെങ്കല മെഡലിനായി മത്സരിക്കാം.

അതിനിടെ 57 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയ ഫൈനലില്‍ കടന്നു. സെമിയില്‍ കസാക്കിസ്ഥാന്റെ നുറിസ്ലാം സനതേവിനെയാണ് തോല്‍പ്പിച്ചത്. വ്യാഴാഴ്ചയാണ് ഫൈനല്‍. 2012ല്‍ സുശീല്‍ കുമാര്‍ ഫൈനലില്‍ കടന്നതിനു ശേഷം ഫൈനലില്‍ എത്തുന്ന ഗുസ്തി താരമാണ് രവി കുമാര്‍