Sunday, May 5, 2024
indiaNewsSports

ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ വനിതാ ടീം പുറത്ത്

ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ വനിതാ ടീം പുറത്ത്. സെമി ഫൈനലില്‍ ഇന്ത്യയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ഫൈനല്‍ ബെര്‍ത്തുറപ്പിച്ചു. ഇരട്ട ഗോളുകള്‍ നേടിയ ക്യാപ്ടന്‍ മരിയ നോയല്‍ ബരിയോനുവേനോ അര്‍ജന്റീനയുടെ വിജയ ശില്‍പിയായി.

ഇന്ത്യയ്ക്ക് വേണ്ടി ഗുര്‍ജിത് കൗര്‍ ഗോള്‍ നേടി. ഒരു ഗോളിന് പിന്നില്‍ നിന്നശേഷം രണ്ടു ?ഗോളുകള്‍ തിരിച്ചടിച്ചാണ് അര്‍ജന്റീന വിജയം സ്വന്തമാക്കിയത്. തോറ്റെങ്കിലും ഇന്ത്യ വെങ്കല മെഡലിനായി മത്സരിക്കും.

വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ ബ്രിട്ടനെ നേരിടും. ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഇതുവരെ ഒളിമ്ബിക്സില്‍ മെഡല്‍ നേടിയിട്ടില്ല. മറ്റൈാരു സെമിയില്‍ ബ്രിട്ടനെ കീഴടക്കി നെതല്‍ലന്‍ഡും ഫൈനലില്‍ പ്രവേശിച്ചു.