Saturday, May 4, 2024
keralaNews

ഹിന്ദു – മുസ്ലീം ഐക്യത്തിന്റെ സന്ദേശം നൽകി  എരുമേലിയിൽ ചന്ദനക്കുടം ആഘോഷിച്ചു. 

എരുമേലി:ശരണമന്ത്രങ്ങളുടെ പുണ്യഭൂമിയിൽ  സഹോദര്യത്തിന്റേയും
ഐക്യത്തിന്റേയും സന്ദേശം ലോകത്തിന്  നൽകി എരുമേലിയിൽ ചന്ദനകുടം മഹോത്സവം ആഘോഷിച്ചു.സാഹോദര്യത്തിന്റെ മാനവമൈത്രിയുടെ സന്ദേശം നൽകി എരുമേലിയിൽ ചന്ദനകുടംഅയ്യപ്പനും -വാവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ വിശ്വാസം കൈമാറി  ഹിന്ദു – മുസ്ലീം ഐക്യത്തിന്റെ സന്ദേശം നൽകി.എരുമേലിയിൽ  ചന്ദനക്കുടം ആഘോഷിച്ചു. ലോകത്തിന്  തന്നെ മാതൃകയാണെന്ന്  മന്ത്രി വി എൻ വാസവൻ പറഞ്ഞു. സ്നേഹവും നന്മയും നിറഞ്ഞ മഹോത്സവമാണ് എരുമേലി ചന്ദനക്കുടമെന്ന് എംപി ആന്റോ ആന്റണി  പറഞ്ഞു.ശബരിമല തീർഥാടന കേന്ദ്രമായ എരുമേലിയെ ടൗൺഷിപ്പായി  ഉയർത്തണമെന്ന്  എംഎൽഎ പറഞ്ഞു. അമ്പലപ്പുഴ പേട്ട സംഘവും –  മഹല്ലാ മുസ്ലിം ജമാത്ത് പ്രതിനിധ്യകളുമായുള്ള സൗഹൃദ സംഗമം  പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  ഉദ്ഘാടനം ചെയ്തു. ജമാത്ത് പ്രസിഡന്റ്  പി.എ. ഇർഷാദ്  അദ്ധ്യക്ഷൻ വഹിച്ചു  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ ജോർജ് കുട്ടി, ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ജി. ബൈജു,അമ്പലപ്പുഴസംഘം സമൂഹ പെരിയോൻ ഗോപാലകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.തുടർന്ന്  നടന്ന ചന്ദനക്കുട  ഘോഷയാത്ര  പൊതുസമ്മേളനം സംസ്ഥാന സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ  ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പത്തനംതിട്ട എം പി ആന്റോ ആന്റണിഅഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ,കെ. ജെ. തോമസ് മുൻ. എം എൽ എ , പി. കെ. വിജയകുമാർ(മെമ്പർ, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ), ഫാ. വർഗ്ഗീസ് പുതുപ്പറമ്പിൽ (വികാരി, അസംപ്ഷൻ ഫെറോനാ ചർച്ച്, എരുമേലി),തങ്കമ്മ ജോർജ്ജുകുട്ടി(പ്രസിഡന്റ്, എരുമേലി പഞ്ചായത്ത്),ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ സുഭേഷ് സുധാകരൻ,ജൂബി അഷറഫ്,നാസർ പനച്ചി, വി. ഐ. അജി,പി. എ. ഷാനവാസ് , ജെസ്ന നജീബ്,സഖറിയ ഡൊമിനിക്(പ്രസിഡന്റ്, എരുമേലി സർവ്വീസ് സഹകരണ സംഘം),റ്റി. എസ്. അശോക് കുമാർ (പ്രസിഡന്റ്, എൻ.എസ്.എസ്. കരയോഗം എരുമേലി),  ബിജി കല്ല്യാണി (പ്രസിഡന്റ്   എസ്.എൻ.ഡി.പി. എരുമേലി ശാഖ),എ. സി. അനിൽ (സെക്രട്ടറി, കെ.പി.എം.എസ്., കാഞ്ഞിരപ്പള്ളി യൂണിയൻ),അനിയൻ എരുമേലി (പ്രസിഡന്റ് അയ്യപ്പസേവാ സംഘം)എസ്. മനോജ് (സംസ്ഥാന സെക്രട്ടറി, അയ്യപ്പസേവാ സമാജം), വി പി  വിജയൻപിള്ള (പ്രസിഡന്റ്, കേരള വെള്ളാള മഹാസഭ എരുമേലി ),ഹരിദാസ് നീലകണ്ഠൻ(പ്രസിഡന്റ് അഖിലകേരള വിശ്വകർമ്മ മഹാസഭ),മുജീബ് റഹ്മാൻ (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, എരുമേലി യൂണിറ്റ്),  പി. ആർ. ഹരികുമാർ (സെക്രട്ടറി, വ്യാപാരി വ്യവസായി സമിതി, എരുമേലി യൂണിറ്റ്)എന്നിവരും പങ്കെടുത്തു.