Saturday, May 4, 2024
educationkeralaLocal NewsNews

ഉന്നത വിദ്യാഭ്യാസം; എരുമേലിയില്‍ സൗജന്യ രജിസ്‌ട്രേഷനായി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

എരുമേലി : ഒന്നാം വര്‍ഷ എം.ജി യൂണിവേഴ്‌സിറ്റി ഡിഗ്രി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി രജിസ്‌ട്രേഷന്‍ നടത്തുന്നതിനും അഡ്മിഷന്‍ സംബന്ധമായ ഇതര വിവരങ്ങള്‍ അറിയുന്നതിനായി എരുമേലി എം.ഇ.എസ് കോളേജ് സൗജന്യ ഹെല്‍പ്പ് ഡെസ്‌ക് ഏര്‍പ്പെടുത്തി.

എരുമേലി ടൗണില്‍ എരുമേലി കോ റേറ്റീവ് ബാങ്ക് പ്രഭാത സായാഹ്ന കൗണ്ടറിനടുത്ത് ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സഖറിയ ഡൊമനിക് ചെമ്പകത്തുങ്കല്‍ നിര്‍വ്വഹിച്ചു. കോളേജ് ചെയര്‍മാന്‍ പി.എച്ച് നജീബ്, പ്രിന്‍സിപ്പാള്‍ എം.എന്‍ മാഹീന്‍, കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസി ഡന്റ് കെ.യു അബ്ദുള്‍ കരീം, എം.ഇ.എംസ് യൂത്ത് വിങ് പ്രസിഡന്റ് ഷെമി വിലങ്ങു പാറ, അഡ്മിഷന്‍ ഡയറക്ടര്‍ ജിതേഷ് കെ.എസ് എന്നിവര്‍ സആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. എം ഇ എസ് കോളേജിലെ യു ജി ,പി ജി വിഭാഗത്തിലുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷനും ഇവിടെ ചെയ്യാനാകും.

വിശദ വിവരങ്ങള്‍ക്ക്

7909298882, 7909298881, 9497006882