Monday, May 6, 2024
indiaNews

ഗുര്‍ജോത് സിംഗ് അറസ്റ്റില്‍

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയുടെ മറവില്‍ ഡല്‍ഹിയില്‍ കലാപം അഴിച്ചുവിട്ട പ്രധാന പ്രതികളില്‍ ഒരാളായ ഗുര്‍ജോത് സിംഗ് അറസ്റ്റില്‍.റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയുടെ മറവില്‍ ചെങ്കോട്ടയില്‍ കലാപം സൃഷ്ടിക്കാനായിരുന്നു ഗുര്‍ജോത് സിംഗ് അടക്കമുള്ളവര്‍ പദ്ധതിയിട്ടിരുന്നത്. അമൃത്സറില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്.കേസില്‍ പ്രതികളായ ദീപ് സിദ്ധു, ഗുര്‍ജോത് സിംഗ്, ജുഗ്രാജ് സിംഗ്, തുടങ്ങിയവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.