Saturday, May 18, 2024
keralaNewspolitics

അച്ചടക്കം ലംഘനം.. ചെന്നിത്തലയെ വെല്ലുവിളിച്ച് കെ. സുധാകരന്‍

താന്‍ അച്ചടക്കം ലംഘിച്ചതായി ഏതെങ്കിലും തെളിവു കൊണ്ടുവരാന്‍ ചെന്നിത്തലയെ വെല്ലുവിളിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. താന്‍ ഒരിക്കല്‍ പോലും പാര്‍ടി അച്ചടക്കം ലംഘിച്ചിട്ടില്ല. പാര്‍ടിയില്‍ അച്ചടക്കം ലംഘിക്കുന്നവര്‍കെതിരെ നടപടി തുടരും. നേതൃത്വവും അധികാര കേന്ദ്രവും മാറുന്നതില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാവും. അത് താല്‍കാലികം മാത്രം .ഡയറി ഉയര്‍ത്തി കാട്ടിയത് തന്റെ വിശ്വാസ്യത തെളിയിക്കുന്നതിനാണെന്നും സുധാകരന്‍ പറഞ്ഞു.