Thursday, May 16, 2024
indiaNews

ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്നു സംസ്ഥാനങ്ങളോടു കേന്ദ്രം നിര്‍ദേശിച്ചു

ന്യൂഡല്‍ഹി; ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്നു സംസ്ഥാനങ്ങളോടു കേന്ദ്രം നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനും ആഘോഷങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനും നിര്‍ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വൈകിട്ട് കോവിഡ് സ്ഥിതിഗതികളെപ്പറ്റി നടത്തിയ അവലോകന യോഗത്തിലും ജാഗ്രത തുടരാനും മുന്‍കരുതലെടുക്കാനും ആവശ്യപ്പെട്ടു. വെല്ലുവിളി നേരിടാന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യസംവിധാനം സജ്ജമാണെന്നുറപ്പു വരുത്തണം. ഓക്‌സിജന്‍ ഉറപ്പുവരുത്താനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനവും 2 ഡോസ് വാക്‌സീന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. 89% പേരാണ് ആദ്യ ഡോസ് സ്വീകരിച്ചത്.