Wednesday, May 22, 2024
keralaNewspolitics

നീണ്ട 55 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നു; മിലിന്ദ് ദേവ്‌റ

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി മുന്‍ കേന്ദ്രമന്ത്രിയുടെ രാജി. മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടുവെന്നാണ് പുതിയ വിവരം.

സീറ്റ് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മിലിന്ദിന്റെ രാജി. തന്റെ 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി ദേവ്‌റ അറിയിച്ചു.