Wednesday, May 22, 2024
keralaNews

രണ്ടാനച്ഛന്റെ ആക്രമണത്തിനിരയായ ഒരു വയസുകാരിയുടെ സംരക്ഷണം ഏറ്റെടുക്കും; ആരോഗ്യ വകുപ്പ് മന്ത്രി

കേളകത്ത് രണ്ടാനച്ഛന്റെ ആക്രമണത്തിനിരയായ ഒരു വയസുകാരിയുടെ ചികിത്സയും അനുബന്ധ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കുമെന്നും ആരോഗ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.കുട്ടിക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനോട് നിര്‍ദേശിച്ചതായും മന്ത്രി അറിയിച്ചു. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് കുട്ടി ചികിത്സയില്‍ തുടരുന്നത്.കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. കേസില്‍ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.