Thursday, May 16, 2024
Newspoliticsworld

ഗനി ഉടുവസ്ത്രം മാറാനാകാതെ നാടുവിടുകയായിരുന്നു; പ്രസിഡന്റിന്റെ ഉപദേഷ്ടാവ്

താലിബാനുമായി ബന്ധമുള്ള ഒരാള്‍ കാബൂളില്‍ ഗനിയെ കണ്ട് സര്‍ക്കാര്‍ കീഴടങ്ങണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. അതോടെ പന്തികേടു തോന്നി ഇനിയും നില്‍ക്കുന്നത് ജീവന്‍ അപകടത്തിലാക്കുമെന്ന് കണ്ടാണ് നാടുവിടേണ്ടിവന്നതെന്നും അദ്ദേഹം പറയുന്നു.

നാലു കാറ് നിറയെ പണവും വിലപിടിപ്പുള്ള മറ്റു വസ്തുക്കളുമായിട്ടാണ് അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി രാജ്യം വിട്ടതെന്ന തരത്തില്‍ റഷ്യ നടത്തിയ പരാമര്‍ശങ്ങള്‍ നിഷേധിച്ച് രാഷ്ട്രീയ ഉപദേശകന്‍. ഗനിക്കെതിരെ രാജ്യത്ത് കടുത്ത എതിര്‍പ് ഉയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടോടെയാണ് താലിബാന്‍ അഫ്ഗാനിസ്താനില്‍ എത്തുന്നത്. അത്രയെളുപ്പം എല്ലാം വീഴുമെന്ന് പ്രതീക്ഷിക്കാതിരുന്ന ഗനി ഞായറാഴ്ച രാജ്യം വിടുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേശകന്‍ പറഞ്ഞു. ഉടുവസ്ത്രം മാറാന്‍ പോലും നില്‍ക്കാതെയായിരുന്നു കിട്ടിയ വിമാനത്തില്‍ നാടുവിടല്‍. താലിബാനുമായി യു.എസ് ഉണ്ടാക്കിയ കരാര്‍ പ്രകാരം അശ്‌റഫ് ഗനി രാജിവെച്ച് കൂട്ടുഭരണം സ്ഥാപിക്കാനായിരുന്നു തീരുമാനം.