Thursday, May 16, 2024
keralaNews

മലപ്പുറം സ്വദേശിയെയാണ് മുണ്ടക്കയം പോലീസ് പിടികൂടിയത്

മുണ്ടക്കയം: മുണ്ടക്കയത്ത് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മുണ്ടേരി ചെമ്പാരി ഭാഗത്ത് മൂക്കനോലിക്കല്‍ വീട്ടില്‍ സുധീഷ് പി.വി (36) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.                                                                          ഇയാള്‍ യുവതിയെ തന്റെ സുഹൃത്തിന്റെ വീട്ടില്‍ വച്ച് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ കോഴിക്കോട് നിന്നും പിടികൂടുകയായിരുന്നു.                                               മുണ്ടക്കയം സ്റ്റേഷന്‍ എസ്.എച്ച്.ഒ ഷൈന്‍ കുമാര്‍ എ, എ.എസ്.ഐ മനോജ് കെ.ജി, സി.പി.ഒ മാരായ രഞ്ജിത്ത്. എസ്.നായര്‍, റോബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.