Sunday, May 5, 2024
Newsworld

ക്രൂഡോയില്‍ ബാരലിന് 101 ഡോളറായി താഴ്ന്നു.

എണ്ണവിലയില്‍ നേരിയ കുറവ്. ക്രൂഡോയില്‍ ബാരലിന് 101 ഡോളറായി താഴ്ന്നു. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ ശേഷമാണ് വില കുറഞ്ഞത്. അതിനിടെ വില നിയന്ത്രിക്കാന്‍ നടപടിയെടുക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ആഗോള ശേഖരത്തില്‍ നിന്ന് കൂടുതല്‍ എണ്ണ വിപണിയിലെത്തിക്കുന്നത് സംബന്ധിച്ച് മറ്റുരാജ്യങ്ങളുമായി അമേരിക്ക ചര്‍ച്ച നടത്തി. പ്രതിസന്ധി ഘട്ടത്തില്‍ ചൂഷണത്തിന് ശ്രമിക്കരുതെന്ന് ജോ ബൈഡന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.