Monday, April 29, 2024
keralaNewsworld

പാലക്കാട് യുക്രെനില്‍ കുടുങ്ങിയ മകനെയോര്‍ത്ത് ഭീതിയോടെ ഒരമ്മ.

പാലക്കാട് യുക്രെനിലെ യുദ്ധ പശ്ചാത്തലത്തില്‍ കുടുങ്ങിയ മകനെയോര്‍ത്ത് ഭീതിയോടെ ഒരമ്മ. പാലക്കാട് പുതുക്കോട് മണപ്പാടം സ്വദേശിയായ ജയയാണ് മകനെ ഓര്‍ത്ത് വേദനയോടെ കഴിയുന്നത്. കാര്‍ക്കീവ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഖില്‍. ബോംബാക്രമണത്തിന് പിന്നാലെ ഭൂഗര്‍ഭ മെട്രോയിലാണ് അഖിലും കൂടെയുള്ളവരും നിലവിലുള്ളത്. നഗരത്തിലെ തെരുവുവിളക്കുകള്‍ പൂര്‍ണമായും നിലച്ചു. ഭീതിജനകമായ അവസ്ഥയാണ് ഉളളതെന്ന് മകന്‍ പറഞ്ഞതെന്ന് ജയ പറഞ്ഞു. കെടാവിളക്ക് കത്തിച്ച് മകനുവേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്.