Friday, May 3, 2024
indiaNews

കോവിഡ് വ്യാപനം ആശങ്ക ഉണ്ടാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി.

കേരളമടക്കം ചില സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം  രൂക്ഷമാണെന്നും
സ്ഥിതി നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും
പ്രധാനമന്ത്രി നരേന്ദ്ര മോദി.കേരളത്തിലും, കർണാടകത്തിലും കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്.കോവിഡ് മൂലം മരിക്കുന്നതിൽ  84 ശതമാനവും മഹാരാഷ്ട്ര ഉൾപ്പെടെയുള്ള 6 സംസ്ഥാനങ്ങളിലാണ്.പരിശോധന വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലകളിൽ  കൂടുതൽ ശ്രദ്ധ ചെലുത്തണം.പുതിയ വകഭേദം സ്ഥിതി സങ്കീർണമാക്കുമെന്നും. മൈക്രോ കണ്ടോൺമെന്റ് സോണുകൾ നിർണായകമാണെന്നും  അദ്ദേഹം പറഞ്ഞു. കുട്ടികളെ മൂന്നാം തരംഗത്തിൽ നിന്നും രക്ഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.