Tuesday, May 14, 2024
keralaNewsUncategorized

കോഴിക്കോട് പത്ത് ലക്ഷം രൂപയുടെ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: പത്ത് ലക്ഷം രൂപയുടെ എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മെഡിക്കല്‍ കോളേജ് സ്വദേശിയായ ഫാസില്‍ (27) ചെലവൂര്‍ സ്വദേശി ആദര്‍ശ് സജീവന്‍ (23) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും പിടികൂടിയ എംഡിഎംഎയ്ക്ക് വിപണിയില്‍ പത്ത് ലക്ഷത്തിലധികം വിലവരുമെന്ന് പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ കാറില്‍ സംശയാസ്പദമായ സഹചര്യത്തില്‍ കാണപ്പെട്ട യുവാക്കളെ പരിശോധിച്ചപ്പോള്‍ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നെത്തിച്ച മയക്കുമരുന്ന് ആവശ്യക്കാര്‍ക്ക് കൈമാറാന്‍ സിറ്റിയില്‍ എത്തിയപ്പോഴാണ് പ്രതികള്‍ പോലീസിന്റെ പിടിയിലായത്. പ്രതികളില്‍ നിന്ന് 36 ഗ്രാം എംഡിഎംഎയും അളന്ന് വില്‍പന നടത്തുന്നതിനായി ഉപയോഗിക്കുന്ന പോക്കറ്റ് ത്രാസും പായ്ക്ക് ചെയ്യുന്ന ചെറിയ കവറുകളും പിടിച്ചെടുത്തു.

കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്റെ നേതൃത്വത്തിലുളള സിറ്റി ക്രൈം സ്‌ക്വാഡും ആന്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സക്വാഡും നടക്കാവ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.