Thursday, May 2, 2024
indiakeralaNews

കോവിഡ് ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഉല്‍പ്പാദിപ്പിച്ചത് 45,308 ടണ്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍.

മണ്ണിനും മനുഷ്യനും വേണ്ടി ലോകം ഒരുമയോടെ പരിസ്ഥിതി ദിനത്തില്‍ കൈകോര്‍ക്കുമ്പോഴും കോവിഡ് 19 എന്ന മഹാമാരി മനുഷ്യനൊപ്പം മണ്ണിനും പരിക്കേല്‍പ്പിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.കോവിഡിനെ തുടര്‍ന്ന് മരണസംഖ്യയും രോഗ ബാധിതരുടെ എണ്ണവും വര്‍ധിക്കുമ്പോള്‍. പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുന്നത് ബയോ മെഡിക്കല്‍ മാലിന്യങ്ങളിലൂടെയാണ്.കോവിഡ് രോഗനിര്‍ണയത്തിനും രോഗികളുടെ ചികിത്സക്കും ഉപയോഗിക്കുന്നവയാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കോവിഡ് ചികിത്സയുടെ ഭാഗമായി 45,308 ടണ്‍ ബയോമെഡിക്കല്‍ മാലിന്യങ്ങളാണ് ഇന്ത്യയില്‍ മാത്രം ഉണ്ടായതെന്ന് കണക്കുകള്‍ പറയുന്നു. പ്രതിദിനം146 ടണ്‍ ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സി.പി.സി.ബി) പറയുന്നു. കോവിഡിന് മുമ്പ് ഒരു ദിവസം 615 ടണ്‍ ബയോമെഡിക്കല്‍ മാലിന്യമാണ് ഇന്ത്യയില്‍ ഉത്പാദിപ്പിച്ചിരുന്നന്നതെന്നും, അതിന് പുറമെയാണിതെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.കോവിഡ് കാരണം മാത്രം ബയോമെഡിക്കല്‍ മാലിന്യ ഉത്പാദനത്തില്‍ ഇത് ഏകദേശം 17% വര്‍ധനവാണുണ്ടായിരിക്കുന്നത്. മാസ്‌കുകള്‍, പി.പി.ഇ കിറ്റുകള്‍ തുടങ്ങിയവയുള്‍പ്പടെയാണിത്.കോവിഡ് മെഡിക്കല്‍ മാലിന്യങ്ങള്‍ക്ക് പുറമെ ലോക്ഡൗണ്‍ കൂടി വന്നതോടെ ഹോം ഡെലിവെറിയും മറ്റും വാപകമായതോടെ പ്ലാസ്റ്റിക് മാലിന്യങ്ങളിലും വലിയ വര്‍ധനയുണ്ടായിട്ടുണ്ട്.