Monday, May 13, 2024
keralaNews

കോരുത്തോട്ടിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ നാഗർകോവിലിൽ നിന്നും കണ്ടെത്തി.

മുണ്ടക്കയം : കോരുത്തോട്ടിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ സ്കൂൾ വിദ്യാർത്ഥിയെ നാഗർകോവിലിലെ റയിൽവെ സ്റ്റേഷനിൽ നിന്നും  കണ്ടെത്തി.
മുണ്ടക്കയം  കോരുത്തോട്  താന്നിക്കാപ്പാറ വീട്ടിൽ ജോജിയുടെ മകൻ റ്റോം.റ്റി. ജോജിയെയാണ് കണ്ടെത്തിയത്.വീട്ടിൽ നിന്നും രാവിലെ സ്കൂളിൽ പോകാനായി ഇറങ്ങിയ കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു.പതിവ് സമയം കഴിഞ്ഞിട്ടും  കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ മുണ്ടക്കയം പോലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് ഇന്നലെ രാത്രി കുട്ടിയുടെ ഫോണിലെ വാട്സആപ്പ് ഓൺ ചെയ്തപ്പോൾ പോലീസ് സ്ഥലം മനസിലാക്കുകയായിരുന്നു.നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ ആണെന്ന് മനസ്സിലാക്കിയ പോലീസ് അവിടേക്ക് വിവരം നൽകുകയും, റെയിൽവേ പോലീസ് കുട്ടിയെ തടഞ്ഞുവെക്കുകയും ആയിരുന്നു. മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ എസ് ഐ സജി കുര്യാക്കോസ്, എ. എസ്.ഐ അനിൽ എന്നിവരുടെ നേതൃത്വത്തിൽ കുട്ടിയുടെ രക്ഷിതാക്കളും ഇന്ന്  ചൊവ്വാഴ്ച വെളുപ്പിന് നാഗർകോവിൽ എത്തുകയും,കുട്ടിയുമായി നാട്ടിലേക്ക്  തിരിച്ചിരിക്കുകയാണ്.