Saturday, May 4, 2024
keralaNews

വയനാട് പുല്‍പ്പള്ളിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കടുവ ആക്രമിച്ചു.

വയനാട് പുല്‍പ്പള്ളിയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ അക്രമിച്ചു. ചെതലയം റേഞ്ച് ഓഫീസര്‍ ടി. ശശികുമാറിന് നേരെയാണ് ആക്രമണമുണ്ടായത്. ജനവാസ മേഖലയിലില്‍ നിന്നും കടുവയെ തുരത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.കൊളവള്ളിയില്‍ കടുവ ഇറങ്ങിയെന്ന വിവരം ലഭിച്ചതോടെ വനപാലകരുടെ നേതൃത്വത്തില്‍ നാട്ടുകാരുള്‍പ്പെടുന്ന ഒരു സംഘം തിരിച്ചില്‍ നടത്താനാരംഭിച്ചു.കര്‍ണാടക വനാതിര്‍ത്തിയില്‍ കബനി നദിയോട് ചേര്‍ന്നുള്ള പ്രദേശമായ കൊളവള്ളിയില്‍ കഴിഞ്ഞ അഞ്ചു ദിവസമായി നാട്ടുകാരും വനപാലകരും ചേര്‍ന്ന് കടുവക്കായി തിരിച്ചില്‍ നടത്തുകയാണ്. തിരച്ചിലിനൊടുവില്‍ വൈകിട്ട് മൂന്നരയോടെ കടുവയെ കണ്ടെത്തി കീഴ്പ്പെടുത്തുന്നതിനിടെയാണ് റേഞ്ച് ഓഫീസറെ കടുവ ആക്രമിക്കുന്നത്.ശിവകുമാറിനെ ഉടന്‍തന്നെ വയനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ സാരമുള്ളതല്ല. കബനി നദിയുടെ മറുകരയിലുള്ള വന്യജീവി സങ്കേതത്തില്‍ നിന്ന് പുഴ കടന്നെത്തിയ കടുവയാണ് ജനവാസ മേഖലയിലെത്തിയിട്ടുള്ളതെന്നാണ് നിഗമനം.കാടിരങ്ങിയ കടുവ വളര്‍ത്തുമൃഗങ്ങളെയടക്കം അക്രമിക്കുന്ന സാഹചര്യമുണ്ടെന്നും അധികൃതര്‍ പറയുന്നു.