Wednesday, May 8, 2024
keralaNews

തമിഴ്‌നാട്ടില്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടി.

തമിഴ്‌നാട്ടില്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടി. ജൂണ്‍ 14 വരെയാണ് നീട്ടിയത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രോഗവ്യാപനം കുറഞ്ഞ ചെന്നൈ അടക്കമുള്ള മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.എന്നാല്‍, കോയമ്പത്തൂര്‍, മധുര, തിരുപ്പൂര്‍ ഉള്‍പ്പെടെ 11 ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ശക്തമായി തുടരും. കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഇപ്പോഴും പ്രതിദിനം ശരാശരി 20,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണു തീരുമാനം. ആരോഗ്യവിദഗ്ധരും തമിഴ്‌നാട്ടിലെ ലോക്ഡൗണ്‍ 14 വരെ നീട്ടണമെന്നു നിര്‍ദേശിച്ചിരുന്നു.