Saturday, May 18, 2024
HealthindiaNewspolitics

ഇന്ത്യയെ സഹായിക്കുന്നതിന് കാരണക്കാരന്‍ മോദി; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് അനുരാഗ് ഠാക്കൂര്‍

കോവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്ക് സഹായവും പിന്തുണയും ലഭിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിശ്രമങ്ങളുടെ ഫലമാണെന്ന് കേന്ദ്രധന സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. കോവിഡിനെ പിടിച്ചുകെട്ടുന്നതില്‍ മോദി സര്‍ക്കാരിനെ നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഉന്നമിട്ടായിരുന്നു പ്രതികരണം. പ്രതിസന്ധി ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി രാഷ്ട്രീയം കളിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് അതുമായി മുന്നോട്ട് പോകാമെന്നും ബിജെപി നേതാവ് എ.എന്‍.ഐയോട് പറഞ്ഞു.

ആളുകളുടെ ജീവന്‍ രക്ഷിക്കാനായി പ്രധാനമന്ത്രി ചെയ്യാനാവുന്നതെല്ലാം ചെയ്യുന്നുണ്ട്. കോവിഡിന്റെ ആദ്യ തരംഗത്തില്‍ നമ്മള്‍ ഒരുപാട് വിദേശ രാജ്യങ്ങളെ സഹായിച്ചു. അതിന്റെ ഫലമായി പല രാജ്യങ്ങളും ഇപ്പോള്‍ നമുക്കൊപ്പം നില്‍ക്കുന്നു. അത് അദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ ഫലമാണ്. പല രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ അടക്കം ഒരുപാട് നേതാക്കന്‍മാര്‍ അവരുടെ പൂര്‍ണ്ണപിന്തുണ അറിയിച്ചിട്ടുണ്ട്. -അനുരാഗ് ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.