Friday, May 10, 2024
keralaNews

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലാക് ഫംഗസിനുള്ള മരുന്ന് എത്തി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബ്ലാക് ഫംഗസിനുള്ള മരുന്ന് എത്തി. കഴിഞ്ഞ ഞായറാഴ്ച മുതല്‍ മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമം രൂക്ഷമായിരുന്നു. 20 വയല്‍ മരുന്നാണ് ഇന്നലെ രാത്രിയില്‍ എത്തിച്ചത്. നിലവില്‍ 16 രോഗികള്‍ ബ്ലാക് ഫംഗസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.ബ്ലാക്ക് ഫംഗസ് ചികിത്സക്കായി ഉപയോഗിക്കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളുടെയും സ്റ്റോക്ക് തീര്‍ന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരിലെ ഗോഡൗണില്‍ നിന്നും ആഫോംടെറസിന്‍ എമല്‍ഷനും ആംഫോറെടസിനും എത്തിച്ചാണ് തിങ്കളാഴ്ച രോഗികള്‍ക്ക് നല്‍കിയത്.