Tuesday, May 21, 2024
indiaNews

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന തീരുമാനവുമായി ജില്ലാ ഭരണകൂടം

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന തീരുമാനവുമായി ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലാ ഭരണകൂടം. ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര വിജയ് സിംഗാണ് ‘നോ വാക്സിനേഷന്‍, നോ സാലറി’ ഉത്തരവ് വാക്കാല്‍ നല്‍കിയിരിക്കുന്നതെന്ന് ചീഫ് ഡവലപ്പ്മെന്റ് ഓഫീസര്‍ അറിയിച്ചു.മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ഒരു ജീവനക്കാരന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ മേയ് മാസത്തെ ശമ്പളം തടഞ്ഞുവയ്ക്കാമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ശമ്പളം കിട്ടില്ല എന്ന ഭയത്താല്‍ ജീവനക്കാര്‍ വാക്സിന്‍ സ്വീകരിക്കും എന്നാണ് കരുതുന്നതെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.