Monday, May 6, 2024
keralaNews

കോഴിക്കോട് പൊള്ളലേറ്റ യുവതി മരിച്ചു.

കോഴിക്കോട് യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി പൊള്ളലേറ്റ യുവതി മരിച്ചു. കൃഷ്ണപ്രിയ (22)യാണ് മരിച്ചത്.ഇന്ന് രാവിലെ കാഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫിസിന് മുമ്പില്‍ വച്ച് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.തിക്കോടി പഞ്ചായത്ത് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയിരുന്നു. .ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു  യുവതിയുടെ മരണം. കത്തി കൊണ്ട് കുത്തിയ ശേഷമാണ് യുവാവ് തന്നെ പെട്രോളൊഴിച്ച് തീ കൊളുത്തിയതെന്ന് യുവതി നേരത്തെ മൊഴി നല്‍കിയിരുന്നു. യുവതിയെ ആക്രമിച്ചയാളും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.