Sunday, May 19, 2024
indiakeralaNews

കൊവിഡ് സഹായധനം വിതരണം ; കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.

ദില്ലി: കൊവിഡ് സഹായധനം വിതരണം ചെയ്യുന്നതില്‍ കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കേരളത്തിലെ സാഹചര്യം പരിതാപകരമെന്ന് സുപ്രീകോടതി നിരീക്ഷിച്ചു.നാല്‍പതിനായിരത്തിലേറെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് 548 പേര്‍ക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം നല്‍കിയത്. അപേക്ഷിച്ച എല്ലാവര്‍ക്കും ഒരാഴ്ചയ്ക്കകം 50,000രൂപയുടെ സഹായം അനുവദിക്കണമെന്നും സുപ്രീംകോടതി  നിര്‍ദ്ദേശിച്ചു.  സഹായധനം നല്‍കുന്നതില്‍ വീഴ്ചയുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സഹായം നല്‍കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 10,077 അപേക്ഷകള്‍ ലഭിച്ചു. 1948 പേര്‍ക്ക് അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍. ബാക്കി അപേക്ഷകള്‍ പരിഗണനയിലെന്നും വിശദീകരണം.