Friday, March 29, 2024
keralaNews

മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞതിന് പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു.

ആലപ്പുഴ : അമ്പലപ്പുഴയില്‍ മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞതിന് പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. പുറക്കാട് തെക്കേയറ്റത്ത് വീട്ടില്‍ മദനന്റെ ഭാര്യ ഇന്ദുലേഖ (54), മകന്‍ നിധിന്‍ (32) എന്നിവരാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ നിധിനെ ഇന്നലെ രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇതറിഞ്ഞ ഹൃദയാഘാതമുണ്ടായ ഇന്ദുലേഖയെ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.