Wednesday, May 15, 2024
Newsworld

റഷ്യ യുക്രെയ്ന്‍ ചര്‍ച്ച അവസാനിച്ചു.

കീവ് :ബെലാറൂസില്‍ നടന്ന റഷ്യയുക്രെയ്ന്‍ ചര്‍ച്ച അവസാനിച്ചു. ചര്‍ച്ചയില്‍ സമ്പൂര്‍ണ സേനാപിന്‍മാറ്റം ആവശ്യപ്പെട്ട് യുക്രെയ്ന്‍. ക്രൈമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണം. വെടിനിര്‍ത്തലും സേനാ പിന്‍മാറ്റവുമാണ് പ്രധാന ആവശ്യങ്ങളെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കി ചര്‍ച്ചയ്ക്കു മുന്‍പ് തന്നെ അറിയിച്ചിരുന്നു.ഇതിനിടെ യുക്രെയ്ന്‍ തലസ്ഥാനം കീവില്‍നിന്നു മാറാന്‍ ജനങ്ങള്‍ക്ക് റഷ്യന്‍ സേനയുടെ നിര്‍ദേശം. നഗരത്തിന് പുറത്തേക്ക് സുരക്ഷിത പാത നല്‍കാമെന്നും റഷ്യന്‍ സൈന്യം അറിയിച്ചു. രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ കീവില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ബെലാറൂസിലെ എംബസിയുടെ പ്രവര്‍ത്തനം യുഎസ് നിര്‍ത്തിവച്ചു. ബെലാറൂസ് റഷ്യയ്ക്ക് സഹായം തുടര്‍ന്നാല്‍ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്. മോസ്‌കോ എംബസിയിലെ പ്രധാന ചുമതലയില്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കി. കുടുംബാംഗങ്ങളെയും തിരികെ കൊണ്ടുപോരാന്‍ യുഎസ് നിര്‍ദേശിച്ചു.റഷ്യ 23 രാജ്യങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ചു. ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയ്ന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് വിലക്ക്.ആണവായുധങ്ങള്‍ തയാറാക്കി വയ്ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ നിര്‍ദേശം നല്‍കി.