Monday, April 29, 2024
keralaNews

കോഴിക്കോട് കൂട്ടബലാല്‍സംഗക്കേസ്; മുഴുവന്‍ പ്രതികളും പിടിയില്‍.

കോഴിക്കോട് ചേവായൂരില്‍ കൊല്ലം സ്വദേശിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍കൂടി പിടിയില്‍. ഇതോടെ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. അത്തോളി സ്വദേശികളായ നിജാസ്, സുഹൈബ് എന്നിവരാണ് പിടിയിലായത്. ഇന്നലെ അറസ്റ്റിലായ അജിനാസിനേയും ഫഹദിനേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവതിയെ ഇന്ന് നാട്ടിലേക്ക് അയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു.