Monday, April 29, 2024
indiaNews

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ എല്ലാ ഭാഷയിലും പ്രാദേശിക ചാനലുകള്‍ ആരംഭിക്കുമെന്ന് അര്‍ണബ് ഗോസ്വാമി.

 

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ എല്ലാ ഭാഷയിലും പ്രാദേശിക ചാനലുകള്‍ ആരംഭിക്കുമെന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി.റിപ്പബ്ലിക് ടിവി സ്റ്റുഡിയോയില്‍ സഹപ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലായിരുന്നു അര്‍ണബിന്റെ പ്രഖ്യാപനം.അടുത്ത 11 – 12 മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും റിപ്പബ്ലിക് നെറ്റ് വര്‍ക്ക് ചാനലുകള്‍ ലോഞ്ച് ചെയ്യും. 16 – 17 മാസങ്ങള്‍ക്കുള്ളില്‍ ഒരു അന്താരാഷ്ട്ര പ്രോജക്ടും റിപ്പബ്ലിക് ലോഞ്ച് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. നിങ്ങള്‍ എന്നെ ജയിലിലാക്കിയാല്‍ അവിടെയിരുന്ന് ഞാന്‍ ഒരു ചാനല്‍ തുടങ്ങും. ആര്‍ക്കും അത് തടുക്കാനാവില്ല’.മഹാരാഷ്ട്ര സര്‍ക്കാരിനെ ലക്ഷ്യമിട്ട് അര്‍ണബ് വ്യക്തമാക്കി.

അടുത്ത 16 മാസങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്ര തലത്തില്‍ ഒരു ചാനല്‍ തുടങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ പേര് മാറ്റാന്‍ പോലും തയ്യാറാണ്. ഇന്ന് താന്‍ ഒരിക്കലും ഒറ്റയ്ക്കല്ലെന്നും ഈ രാജ്യം മുഴുവന്‍ തന്നോടൊപ്പം ഉണ്ടെന്നും അര്‍ണബ് പറഞ്ഞു.ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി മുംബൈ പോലീസ് അറസ്റ്റ് ചെയ്ത അര്‍ണബ് ഗോസ്വാമി കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതനായത്. തലോജ ജയിലിനു മുന്നില്‍ വന്‍ ജനാവലിയാണ് അര്‍ണബിനെ സ്വീകരിക്കാനെത്തിയത്. അര്‍ണബ് പുറത്തിറങ്ങുന്നതും കാത്ത് നിന്നവര്‍ വഴിയോരങ്ങളില്‍ ദീപം തെളിയിച്ചാണ് അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.റിപ്പബ്ലിക് ടിവി സ്റ്റുഡിയോയില്‍ സഹപ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലായിരുന്നു അര്‍ണബിന്റെ പ്രഖ്യാപനം.