Friday, May 17, 2024
keralaNews

കോടികളുടെ വായ്പാ തട്ടിപ്പ്; സിനിമ നിര്‍മ്മാതാവ് അറസ്റ്റില്‍

കാസര്‍കോട് : വ്യാജ രേഖ ഉപയോഗിച്ച് ബാങ്കില്‍ നിന്നും കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ സിനിമ നിര്‍മ്മാതാവ് അറസ്റ്റില്‍. എംഡി മെഹഫീസിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നാല് കോടി രൂപ തട്ടിയെന്നാണ് പരാതി.                           

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെര്‍ക്കള ശാഖയില്‍ നിന്നും പലതവണയായി ഇയാള്‍ നാല് കോടി 17 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.

2018 ലാണ് ഇയാള്‍ വ്യാജ രേഖകള്‍ നല്‍കി വായ്പ എടുത്തത്. രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ പരാതി നല്‍കി.

തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നിരവധി വ്യാജ രേഖകള്‍ നിര്‍മ്മിച്ച് ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മെഹഫീസ് നിര്‍മ്മിച്ച സിനിമ അടുത്തയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് അറസ്റ്റ്.