Thursday, May 2, 2024
indiaNewspolitics

ജനങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പമാണ്. കോണ്‍ഗ്രസ് വിട്ടതെന്തിനെന്ന് വ്യക്തമാക്കി ജിതിന്‍ പ്രസാദ

ജനങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പമാണ്. ജനങ്ങളെ സേവിക്കുകയാണ് എന്റെ ലക്ഷ്യം അദ്ദേഹം പറഞ്ഞു. താന്‍ പാര്‍ട്ടി വിട്ടതിന്റെ കാരണം വൃക്തമാക്കി ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്ര മന്ത്രി ജിതിന്‍ പ്രസാദ. കോണ്‍ഗ്രസ് വൃത്തങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് പ്രധാന നേതാക്കളിലൊരാളായ ജിതിന്‍ പ്രസാദ കഴിഞ്ഞ ദിവസം ബി.ജെ.പിയിലേക്ക് മാറിയത്. ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനം ദുഷ്‌കരമായി. ജനങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പമാണെന്ന് ഞാന്‍ കരുതുന്നു. ജിതിന്‍ പ്രസാദ പറഞ്ഞു. കോണ്‍ഗ്രസ് വിടുന്നതിന് മുമ്പായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായോ ആഭ്യന്തരമന്ത്രി അമിത് ഷായുമായോ താന്‍ ഒരു ധാരണയുമുണ്ടാക്കിയിട്ടില്ല.                                                                                          ബി.ജെ.പി നേതൃത്വം എന്ത് നിര്‍ദേശമാണോ നല്‍കുന്നത് അതനുസരിച്ച് പ്രവര്‍ത്തിക്കും ജിതിന്‍ പ്രസാദ പറഞ്ഞു. ഒരുകാലത്ത് രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്ന 47കാരനായ നേതാവിന്റെ കൂടുമാറ്റം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എ.ഐ.സി.സിയുടെ ചുമതല വഹിച്ചിരുന്ന വ്യക്തിയാണ് ജിതിന്‍ പ്രസാദ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാറില്‍ സ്റ്റീല്‍, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിലെ നട്ടെല്ലായിരുന്നു ജിതിന്‍ പ്രസാദ.                           അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജിതിന്‍ പ്രസാദയുടെ ബി.ജെ.പിയിലേക്കുള്ള ചേക്കേറല്‍. നേരത്തേ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്ത് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 കോണ്‍ഗ്രസ് നേതാക്കളില്‍ ജിതിന്‍ പ്രസാദയും ഉള്‍പ്പെടും. എന്നാല്‍ രാഹുല്‍ ഗാന്ധിയോ മറ്റേതെങ്കിലും നേതാവോ അല്ല എന്റെ പാര്‍ട്ടിമാറ്റത്തിന്  കാരണമെന്നും ജിതിന്‍ പ്രസാദ പറഞ്ഞു.