Saturday, May 4, 2024
keralaNewsObituary

കോട്ടയത്ത് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കി.

കോട്ടയം അകലക്കുന്നം മറ്റക്കര കരിമ്പാനിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കി.ഭാര്യയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്നതിനിടെയാണ് ഭർത്താവ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.അകലക്കുന്നം കരിമ്പാനി തച്ചിലങ്ങാട് കുഴിക്കാട്ട് വീട്ടിൽ സുരേന്ദ്രനാണ്(60) ഭാര്യ പുഷ്പമ്മ (55)യെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ജീവനൊടുക്കിയത്.കുത്തേറ്റ് സാരമായി പരിക്കേറ്റ ഭാര്യ പുഷ്പമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.