Monday, May 6, 2024
EntertainmentindiaNews

ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ സിനിമ ഷൂട്ടിങ്ങിനിടെയാണ് ദീപികയുടെ ഹൃദയമിടിപ്പ് വര്‍ധിച്ചത്. ഉടന്‍ തന്നെ അവരെ കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഹൃദയമിടിപ്പ് സാധാരണ നിലയിലായതിനെ തുടര്‍ന്ന് അവര്‍ വീണ്ടും ഷൂട്ടിങ് സെറ്റിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദീപിക ഹൈദരാബാദിലെത്തിയത്. ദീപികക്കൊപ്പം പ്രഭാസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നാഗ് അശ്വിന്‍ ആണ് സംവിധാനം.പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നു. ദീപികയും പ്രഭാസും ഇതാദ്യമായാണ് ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്.