Saturday, April 27, 2024
EntertainmentkeralaNews

വധ ഗൂഢാലോചനക്കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി.

ദിലീപ് ഉള്‍പ്പെട്ട വധ ഗൂഢാലോചനക്കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. തെളിവുകളുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് കോടതി ചോദിച്ചു. ഈ നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോയെന്ന് സംശയമുണ്ടാക്കില്ലേയെന്നും കോടതി. അത്തരം കാര്യം ഈ ഘട്ടത്തില്‍ പ്രസക്തമല്ലെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തു. ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോ എന്നത് മാത്രമാണ് കോടതി നോക്കേണ്ടതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.