Friday, April 19, 2024
educationLocal NewsNews

എരുമേലി സെന്റ് തോമസ് എല്‍. പി.സ്‌കൂള്‍ കുട്ടികളുടെ പി. ടി.എയാണ് ശ്രദ്ധേയമായത്

എരുമേലി : സെന്റ് തോമസ് എല്‍ പി സ്‌കൂളിന്റെ പ്രാദേശിക പി ടി എ യോഗംകരിങ്കല്ലുംമൂഴിയിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേറിട്ട അനുഭവങ്ങള്‍ സമ്മാനിച്ചു.പാട്ടും, കഥയും, ഡാന്‍സും കലാപരിപാടികളും ഒക്കെയായി വേറിട്ട കാഴ്ച തന്നെ ആയിരുന്നു അത്.  എരുമേലി കരിങ്കല്ലും മൂഴിയില്‍ മൂക്കട, കനകപ്പലം, ചാരുവേലി,മണിപ്പുഴ,  kSRTC,, ഒഴക്കനാട് എരുമേലി ടൗണ്‍ കേന്ദ്രീകരിച്ചുള്ള സ്ഥലങ്ങള്‍ എന്നിവ ഏകോപിപ്പിച്ചുകൊണ്ട് കരിങ്കല്ലുംമൂഴിയില്‍ പുന്നമ്മൂട്ടില്‍ സാജുവിന്റെ വീട്ടുമുറ്റത്ത് 3 ആം ക്ലാസ്സിലെ നൂറ നൗഫലിന്റെ വീട്ടുകാരുടെ സഹകരണത്തോടെ വൈകുന്നേരം 4.15 ന് അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒത്തുചേര്‍ന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശയങ്ങള്‍ ഒന്നുചേര്‍ത്ത് പഠന – ഇതര പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ കൈത്താങ് നല്‍കി പ്രോത്സാഹനം നല്‍കുക എന്ന ഉദ്ദേശ്യമാണ് പ്രാദേശിക പി ടി എ യുടെ ലക്ഷ്യമെന്നു സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റവ. സി. റെജി സെബാസ്ട്യന്‍ എഫ്. സി. സി അഭിപ്രായപെട്ടു.21 ആം വാര്‍ഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ലിസ്സി സജി ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ബിനോയ് വരിക്കമാക്കല്‍ അധ്യക്ഷനായിരുന്നു സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റവ. സി. റെജി സെബാസ്ട്യന്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി തുടര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കി.ഒപ്പം കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. അദ്ധ്യാപകരും പി ടി എ കമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.