Saturday, May 4, 2024
keralaNews

കോടിയേരിയെ അധിക്ഷേപിച്ച് വാട്‌സ് ആപ്പ് പോസ്റ്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന രീതിയില്‍ വാട്‌സ് ആപ്പില്‍ പോസ്റ്റും അടിക്കുറിപ്പുമിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍.കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനും, തിരുവനന്തപുരം മെഡിക്കല്‍ കൊളജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനുമായ ഉറൂബിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറാണ് നടപടിയെടുത്തത്.വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് വിളിച്ചാണ് ഉറൂബ് അധിക്ഷേപകരമായ കുറിപ്പിട്ടത്. ഉറൂബ് അംഗമായ പോത്തന്‍കോടുള്ള ഒരു സ്‌കൂളിന്റെ പിടിഎ ഗ്രൂപ്പിലാണ് കോടിയേരിക്കെതിരെ പോസ്റ്റിട്ടത്.നടപടിയാവശ്യപ്പെട്ട് സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറി ഉറൂബിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.നടപടിയാവശ്യവുമായി സിപിഎം പൊലീസ് സ്റ്റേഷനും ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.