Thursday, May 16, 2024
keralaNewsUncategorized

കുമരകത്ത് വീട്ടില്‍ മദ്യ വില്ലന; എക്‌സൈസ് ഒരാളെ അറസ്റ്റ് ചെയ്തു

കോട്ടയം: ബിവറേജില്‍ നിന്നും വിദേശ മദ്യം വാങ്ങി വീട്ടില്‍ വച്ച് അനധികൃത കച്ചവടം നടത്തിയ സംഭവത്തില്‍ ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കുമരകം ചൂളഭാഗം പുത്തന്‍പറമ്പില്‍ സജീവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരനും വീട്ടുടമയും രണ്ടാം പ്രതി യാദവിനെതിരെ കേസെടുത്തു.                      കുമരകം കെ.എസ്.ബി സി ഷോപ്പിലെ താല്‍ക്കാലിക ജീവനക്കാരനുമായ യാദവ് ഡ്രൈഡേ ദിവസങ്ങളില്‍ കച്ചവടത്തിനായി കൂടുതല്‍ മദ്യം മേടിച്ചു സജീവിന്റെ സഹായത്താല്‍ വില്പന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത് . കച്ചവടത്തിനായി വീട്ടില്‍ സൂക്ഷിച്ച ബിയറും , മദ്യ കുപ്പികളും കണ്ടെടുത്തു.ഒന്നാം പ്രതി സജീവനെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ അല്‍ഫോണ്‍സ് ജേക്കബ്,പ്രെവെന്റീവ് ഓഫീസര്‍മാരായ രാജീവ്. കെ.ലെനിന്‍. പി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സന്തോഷ്‌കുമാര്‍. വി. ജി, രാജീഷ്‌പ്രേം.പി, ജിയാസ്‌മോന്‍. കെ. ജെ, ജോസഫ് തോമസ് വനിതാ സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ അമ്പിളി. കെ. ജി ഡ്രൈവര്‍ അനില്‍ എന്നിവര്‍ പങ്കെടുത്തു.