Monday, April 29, 2024
keralaNews

കൊവിഡ് മൂന്നാം തരംഗം :സംസ്ഥാനത്തുടനീളം ഓക്സിജന്‍ പ്ലാന്റുകള്‍; കുട്ടികള്‍ക്ക് പ്രത്യേക സംരക്ഷണം എന്നിവ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി

കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് സംസ്ഥാനത്തുടനീളം ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. 50 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇത് പ്രാവര്‍ത്തികമാവുന്നുണ്ടോ എന്ന പരിശോധനകളും നടക്കുന്നുണ്ട്. ഏതാണ്ട് 36ാളം ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നടന്നു വരികയാണ്. പിഎം കെയര്‍ പദ്ധതിയില്‍പെടുത്തിക്കൊണ്ട് കുറച്ച് ഓക്സിജന്‍ പ്ലാന്റുകള്‍ ലഭ്യമായിട്ടുണ്ട്. കേരളത്തില്‍ രണ്ടാം തരംഗത്തില്‍ വലിയ രീതിയില്‍ ഓക്സജിന്‍ ക്ഷാമം ഉണ്ടായിട്ടില്ല. മൂന്നാം തരംഗത്തിലും ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്തുമെന്നും വീണ ജോര്‍ജ് അറിയിച്ചു.

രാജ്യത്തിതു വരെ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കാത്ത സാഹചര്യത്തില്‍ കൊവിഡ് മൂമ്മാം തരംഗത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക സുരക്ഷ ആരോഗ്യ മന്ത്രാലയം ഉറപ്പു വരുത്തുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ശുശു രോഗ ചികിത്സാ സൗകര്യം എല്ലാ ജില്ലകളിലും വര്‍ധിപ്പിക്കും. പീഡിയാട്രിക് ഐസിയുകളുടെ ലഭ്യത ഉറപ്പാക്കും. ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കുള്ള ചികിത്സാ പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു