Saturday, April 27, 2024
keralaNews

കോട്ടയം ജവഹർ ബാലഭവൻ സമരം പുതിയ വഴിത്തിരിവിലേക്ക്.

കോട്ടയം: ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും അംഗീകരിക്കാത്ത നടപടിയാണ് കലാകാരന്മാരായ അധ്യാപകർക്ക് നേരെ കോട്ടയം പബ്ലിക് ലൈബ്രറി ഭരണാധികാരികൾ  നടത്തുന്ന പ്രതികാരനടപടികളെന്ന് മുൻ കാർട്ടൂൺ അക്കാദമി ചെയർമാൻ പ്രസന്നൻ ആനിക്കാട് പറഞ്ഞു. ജവഹർ ബാലഭവൻ പ്രസ്തുത കെട്ടിടത്തിൽ തന്നെ നടത്തുവാനുള്ള സാഹചര്യം  സൃഷ്ടിക്കാൻ വേണ്ട നടപടികൾ കേരള സർക്കാരിന്റെയും സംസ്കാരിക വകുപ്പിന്റെയും ഭാഗത്തുനിന്നുള്ള  അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് എട്ടാം ദിവസത്തെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ജവഹർ ബാലഭവൻ സംരക്ഷണ സമിതി പ്രസിഡന്റ്  എസ് ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംരക്ഷണ സമിതി രക്ഷാധികാരി പി കെ ആനന്ദക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ പി ജി ഗോപാലകൃഷ്ണൻ, ഉപേന്ദ്രനാഥ്,ഹരീന്ദ്രനാഥ്, പി കെ ഹരിദാസ്, സുരേഷ് വി പി, മിഥുന മോഹൻ, സുപ്രഭ സുരേഷ്, ജയശ്രീ ഉപേന്ദ്രനാഥ്,സുബ്രഹ്മണ്യൻ, ബേബി മാത്യു, ശിവദാസ് കെ ബി, ജോൺ കെ എം, ബീന ഹരീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.