Thursday, May 2, 2024
keralaNews

കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം

എരുമേലി – കൊവിഡ് വ്യാപനം അതി രുഷമായതിനാല്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ,കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി കിടക്കകളുടെ ലഭ്യത ഉറപ്പു വരുത്തണമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിയ്ക്കന്‍ ഒരു പ്രസ്താവനയിലൂടെ ആരോഗ്യ വകുപ്പിനോടും ഗ്രാമ പഞ്ചായത്തധികൃതരോടും അഭ്യര്‍ത്ഥിച്ചു.ജില്ലയിലെ ഒട്ടുമിക്ക സെന്ററുകളിലും കിടക്കകളുടെ ലഭ്യതയില്‍ കുറവുണ്ട്.. ആയതിനാല്‍ വ്യാപനം രൂക്ഷമാകാതിരിക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.