Tuesday, May 7, 2024
keralaNewsObituary

ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം : ഇത്തിക്കര ആറ്റില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയത്തില്‍ സ്വദേശി നൗഫലാണ് മരിച്ചത്. പള്ളിമണ്‍ ഭാഗത്ത് ആണ് അപകടം ഉണ്ടായത്. ഇതിന് നൂറു മീറ്റര്‍ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം .നൗഫല്‍ ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്നാണ് ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയത്. വലിയ രീതിയിലുള്ള ഒഴുക്കാണ് ആറ്റില്‍ ഉള്ളത്. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് സംഘം കുളിക്കാന്‍ ഇറങ്ങുകയായിരുന്നു.