Friday, May 17, 2024
HealthkeralaNews

ആലുവ മാര്‍ക്കറ്റില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

ആലുവ മാര്‍ക്കറ്റില്‍ പൊലീസ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. നിയന്ത്രണങ്ങള്‍ കടുപ്പിച്ചത് ജില്ലയില്‍ വീണ്ടുമൊരു വ്യാപനത്തിന് ആലുവ മാര്‍ക്കറ്റ് കാരണമായേക്കുമെന്ന കണക്കുകൂട്ടലിലാണ്. പൊതുജനങ്ങളുടെ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

 

 

 

 

കടകളില്‍ സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും വ്യാപാരം നടത്തുന്നത് കണ്ടെത്തിയാല്‍ കടകളടപ്പിക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ചരക്കു ലോറി ഡ്രൈവര്‍മാരെ നിരീക്ഷണത്തിലാക്കും. സ്വകാര്യ ബസുകളില്‍ നിര്‍ത്തി യാത്ര അനുവദിക്കുന്ന ജീവനക്കാര്‍ക്കും ബസുടമകള്‍ക്കുനതിരെ നടപടി തുടങ്ങിയിട്ടുണ്ട്.