Friday, May 10, 2024
keralaNews

കൊല്ലത്ത് 42 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി; ഭാര്യ പൊലീസ് കസ്റ്റഡിയില്‍

കൊല്ലം പട്ടാഴിയില്‍ 42 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കടുവാത്തോട് സ്വദേശി ഷാജഹാനാണ് (42) മരിച്ചത്. ഷാജഹാന്റേത് കൊലപാതകമാണെന്നാണ് സംശയം. ഷാജഹാന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ നിസയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഷാജഹാനെ ഭാര്യ നിസ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. കഴുത്തിലുള്ള പാടാണ് സംശയത്തിന് കാരണം.ഷാജഹാന്‍ ഓട്ടോ ഡ്രൈവറാണ്. ഇയാള്‍ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടായിരുന്നു എന്ന് അയല്‍വാസികള്‍ പറയുന്നു. ഇതുമൂലമുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.