Thursday, May 2, 2024
keralaNews

കോവിഡ് വാക്‌സിനേഷന്‍ ജോലി തട്ടിപ്പ് ; കൊച്ചി സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍

 

യു.എ.ഇയില്‍ കോവിഡ് വാക്‌സിനേഷന്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളി നഴ്‌സ്മാരില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. കൊച്ചി കലൂരിലെ ടേക്ക് ഓഫ് റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമ ഫിറോസ് ഖാനും, ഇയാളുടെ കൂട്ടാളിയുമാണ് പിടിയിലായത്. തട്ടിപ്പിനിരയായ നഴ്സുമാരില്‍ നിന്നും വന്‍ തുകയാണ് സംഘം കൈക്കലാക്കിയിരിക്കുന്നത്. അന്വേഷണസംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പോലീസിന്റെ വലയിലായത്. കൊല്ലം പത്താനാപുരം സ്വദേശിനികളായ നഴ്‌സ് റീനാരാജന്റെയും, സൂസന്‍ സജിയുടെയും പരാതിയിലാണ് നടപടി. അഞ്ഞൂറ് പേരോളം തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.പ്രതികളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്‌ററ് രേഖപ്പെടുത്തി.