Saturday, May 4, 2024
keralaNewsObituary

അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു

പേരാമ്പ്രയില്‍ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു. പേരാമ്പ്ര മുളിയങ്ങല്‍ നടുക്കണ്ടി പ്രിയ (32) മക്കളായ പുണ്യതീര്‍ത്ഥ (13) നിവേദിത (4) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. ശബ്ദം കേട്ട് ബന്ധുക്കള്‍ എത്തി മൂന്ന് പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എട്ട് മാസം മുന്‍പ് ഇവരുടെ ഭര്‍ത്താവ് ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു. ഇതിന്റെ മാനസിക വിഷമത്തിലായിരുന്നു പ്രിയയെന്ന് ബന്ധുക്കള്‍ പറഞ്ഞു.