Monday, May 6, 2024
keralaNewsObituary

കൊല്ലത്ത് മതിലിടിഞ്ഞ് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മതിലിടിഞ്ഞ് വീണ് സ്ത്രീ മരിച്ചു. പള്ളിവടക്കേതില്‍ ആമിന (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. വീട്ടുമുറ്റത്ത് നിന്ന ആമിനയുടെ ദേഹത്തേക്ക് മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. അഗ്‌നി സുരക്ഷ സേന എത്തി പുറത്തെടുത്തു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റോമോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.