Monday, May 13, 2024
Local NewsNewsObituary

മദ്യ ലഹരിയില്‍ ശല്യം; മകനെ വെട്ടിക്കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍

കോട്ടയം: മുണ്ടക്കയത്ത് മദ്യ ലഹരിയില്‍ നിരന്തരം ശല്യം മകനെ വെട്ടിക്കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മദ്യ ലഹരിയില്‍ ശല്യം പതിവായതോടെയാണ് മകനെ അമ്മ കോടാലി കൊണ്ട് വെട്ടിയത്. ഈ മാസം 20 നായിരുന്നു ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ അനുദേവന്‍ (45)ആണ് ഇന്ന് മരിച്ചത്. സംഭവത്തില്‍ അമ്മ സാവിത്രിയമ്മ (73)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയില്‍ സ്ഥിരമായി എത്തുന്ന മകന്റെ ശല്യം സഹിക്കാതെയായിരുന്നു ആക്രമണമെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി.